Monday, May 6, 2024
spot_img

തിരുവനന്തപുരത്ത് നൃത്ത വസന്തം ;റിഗാറ്റയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് അനന്തപുരിയിൽ പ്രശസ്ത സിനിമാതാരങ്ങളുടെ 10 ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവം,21ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: റിഗാറ്റയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് നിശാഗന്ധിയിൽ പ്രശസ്ത സിനിമാതാരങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 2022 ഡിസംബർ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് നഗരവസന്ത ത്തിന്റെ ഭാഗമായിട്ടാണ് ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.21ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നഗര വസന്തം റിഗാറ്റ് ഗോൾഡൻ ജൂബിലി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമാ താരങ്ങളായ നവ്യാനായർ, പത്മപ്രിയ, രചന നാരായണൻകു ട്ടി, പ്രിയങ്കാവെമ്പട്ടി, സിജുല ബാലകൃഷ്ണൻ, മഥുലിത പട, രമാദേവി, രാജശ്രീ വാര്യർ, നീനാപ്രസാദ്, പാലിചന്ദ്ര, ഗോപിക വർമ്മ തുടങ്ങി ആയിരത്തിഅഞ്ഞു റിലേറെ നർത്തകിമാരും പത്തുദിനങ്ങളിലായി നൃത്തനൃത്ത്യങ്ങൾ അവതരിപ്പിക്കും.

കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ, സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി അഡ്വ.ആന്റണിരാജ് ആരോഗ്യമന്ത്രി വീണാജോർജ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങി രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പത്രസമ്മേളനത്തിൽ റിഗാറ്റ ഗോൾഡൻ ഫെസ്റ്റിവൽ ചെയർമാൻ ജി.രാജ്മോഹൻ, റിഗാറ്റ് ഡയറക്ടർ ഗിരിജാ ചന്ദ്രൻ, സംവിധായകൻ ബാലു കിരിയത്ത്, അഡ്വ.വിജയ് മോഹൻ, വയലാർ രാമവർമ്മ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുക്കും.

Related Articles

Latest Articles