Monday, September 21, 2026

ഒളിംപിക്‌സ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി ! പാരീസിൽ ഓസ്ട്രേലിയൻ വനിത കൂട്ടബലാത്സംഗത്തിനിരയായി ; നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക

പാരീസ് : ഒളിംപിക്‌സിന് തിരശീല ഉയരാൻദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാരീസ് നഗരത്തിൽ ഓസ്ട്രേലിയൻ വനിത കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഓസ്ട്രേലിയൻ വനിത ക്രൂരമായി ആക്രമിക്കപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കീറിയ വസ്ത്രങ്ങളുമായി 25കാരി ആക്രമണം നേരിട്ടതിന് സമീപത്തെ കടയിൽ അഭയം തേടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പാരീസിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവതിയെ അജ്ഞാതരായ ആളുകളാണ് ക്രൂരമായി പീഡിപ്പിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട യുവതി സമീപത്തെ കടയിൽ അഭയം തേടുകയായിരുന്നു.യുവതിയുടെ പിന്നാലെ ആക്രമികളിലൊരാൾ എത്തിയെങ്കിലും കടയിലെ ജീവനക്കാർ ഇടപെട്ടതോടെ ഇയാൾ രക്ഷപ്പെട്ടു. ഫ്രഞ്ച് ഭാഷ അറിയാത്തതിനാൽ അക്രമം നടന്ന സ്ഥലം തിരിച്ചറിയാൻ യുവതിക്ക് സാധിച്ചിട്ടില്ല. ഒളിംപിക്‌സിനായി കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാരീസിൽ സ്വീകരിച്ചു വരുന്നതിനിടെയാണ് നഗരത്തിൽ കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Latest Articles