Friday, January 9, 2026

മൃതദ്ദേഹം മാറി പോകുന്നത് തുടർക്കഥ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കള്‍ക്ക് നല്‍കിയത്. ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്.

സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍ എം ഒ ആണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കൈമാറിയ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം.

Related Articles

Latest Articles