Thursday, January 8, 2026

ആലുവയിൽ പാലത്തില്‍നിന്ന് മകളുമായി പിതാവ് പുഴയില്‍ ചാടിയ സംഭവം; 6 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു

കൊച്ചി : ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് അച്ഛനൊപ്പം പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകൾ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്.

അച്ഛൻ ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയിൽ നിന്നും ആദ്യം കണ്ടെടുത്തത്. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചിരുന്നു.പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അത്താണി അസീസി സ്കൂളിലെ വിദ്യാർഥിനിയാണ് ആര്യ. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തി, പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. സംഭവം നാട്ടുകാർ പോലീസിനെ അറിയിച്ചു.

Related Articles

Latest Articles