Saturday, May 18, 2024
spot_img

മേപ്രാലിൽ വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ; മൃതദേഹത്തിന് സമീപം കറിക്കത്തി കണ്ടെത്തി

തിരുവല്ല : മേപ്രാലിൽ വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസാണ് (70 ) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെ കാരക്കൽ – മേപ്രാൽ റോഡിലെ ഷാപ്പ് പടിക്കു സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് ഒരു കറിക്കത്തിയും ലഭിച്ചിട്ടുണ്ട്.

പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി നടത്തുന്ന പരിശോധനകൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്കു മാറ്റും.

Related Articles

Latest Articles