Wednesday, September 23, 2026

തൃശ്ശൂരിൽ കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു; ഒരു മാസത്തിലേറെ പഴക്കമുള്ള പുരുഷന്‍റെതാനെന്ന് കണ്ടെത്തൽ; പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു; അഴിമുഖത്ത് വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളിയുടേതാണെന്ന് സംശയം

തൃശ്ശൂര്‍: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലേറെ പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്താനായെങ്കിലും രണ്ടാമത്തെ ആളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല. അതുകൊണ്ട് തന്നെ പൊക്കുളങ്ങര കടൽതീരത്തടിഞ്ഞ മൃതദേഹം മത്സ്യത്തൊഴിലാളിയുടേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Related Articles

Latest Articles