Saturday, May 18, 2024
spot_img

മലയോര ഗ്രാമീണ മേഖലകളിൽ യുവാക്കളെ ലക്ഷ്യമാക്കി മാരക രാസലഹരി മരുന്നുകൾ ഒഴുകുന്നു, അമരവിള ചെക്ക് പോസ്റ്റിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ, ഇന്നും ഇന്നലെയുമായി പിടിച്ചത് 64 ഗ്രാം മയക്കുമരുന്ന് 

അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ മാരക മയക്ക് മരുന്ന് വിഭാഗത്തിൽപ്പെട്ട 7.40 ഗ്രാം MDMA യുമായി യുവാവ് പിടിയിലായി.മയക്ക് മരുന്ന് ബസിൽ കടത്താനുള്ള ശ്രമമാണ് എക്സൈസ് പരിശോധനയിൽ പിടിക്കപ്പെട്ടത്. ഇന്ന് രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 7.40 ഗ്രാം MDMA യുമായി നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ കൊല്ലം പുനലൂർ കുളത്തൂപ്പുഴ ചോഴിയക്കോട് കുന്നുംപുറത്ത് വീട്ടിൽ നസീറിന്റെ മകൻ നാസിഫ് (26 ) അറസ്റ്റിലായത്.

അമരവിള ചെക്‌പോസ്റ്റിൽ എക്സൈസ് ഇന്നലെയും ഇന്നുമായി 3 കേസുകളിലായി 64.004 ഗ്രാം MDMA പിടിച്ചെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ സജിത്ത്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്‌, അരുൺമോഹൻ, വിഷ്ണു എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടിച്ചെടുത്തത്.

Related Articles

Latest Articles