Monday, September 21, 2026

എംജി സർവകലാശാലയിൽനിന്നു പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം; സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ അസഭ്യവര്‍ഷം

കോട്ടയം : എംജി സർവകലാശാലയിൽനിന്നു പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ അസഭ്യവര്‍ഷം. പ്രവര്‍ത്തകരുമായുള്ള വാക്കുതർക്കത്തിനിടെ പൊലീസുകാരന്‍ തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. എന്നാൽ പ്രവർത്തകരാണ് ആദ്യം പോലീസിനെ അസഭ്യം പറഞ്ഞതെന്നും ആരോപണമുണ്ട്.

കെഎസ്‌യു പ്രവർത്തകർ സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് അകത്തു പ്രവേശിച്ചതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. തുടർന്നുണ്ടായ വാക്കുതർക്കം ആസഭ്യവർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

എംജി സർവകലാശാലയിൽനിന്ന് പേരെഴുതാത്ത 154 ബിരുദ–പിജി സർട്ടിഫിക്കറ്റുകളാണ് കാണാതായ‌ത്. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽനിന്നു കാണാതായത്.

Related Articles

Latest Articles