Sunday, December 28, 2025

ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് യുവാവ് മരണപ്പെട്ടു. പെരുമണ്ണ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്.
ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിലായിരുന്നു സംഭവം.

ഇന്നലെ വൈകിട്ടായിരുന്നു ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. വൈകിട്ട് 7.30 ഓടെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്ന സുനില്‍കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Latest Articles