Wednesday, October 14, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 25 വർഷത്തോളമായി മുടങ്ങാത്ത തിരുവോണ സദ്യ; സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി സേവാഭാരതി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഓണസദ്യ വിളമ്പി നടൻ സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 25 വർഷമായി തുടരുന്ന ഓണസദ്യയാണ് പതിവു തെറ്റിക്കാതെ സേവാഭാരതി ഒരുക്കിയത്.

തിരുവോണത്തിന് എല്ലാവരും വീടുകളിൽ ഓണസദ്യയൊരുക്കുമ്പോൾ മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും പട്ടിണി കിടക്കാറാണ് പതിവ്. ഇത് മനസിലാക്കിയ സേവാഭാരതി കർമ്മനിരതരാവുകയായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ലഹരിയ്‌ക്കെതിരായ സേവാഭാരതിയുടെ പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്ന് സുരേഷ് ഗോപി അഭ്യർത്ഥിച്ചു.

Related Articles

Latest Articles