Sunday, January 4, 2026

ജോലി ലഭിച്ചിട്ട് 12 മാസം മാത്രം; മേഘയും കുടുംബാംഗങ്ങളും സന്തോഷത്തിലായിരുന്നു; പ്രശ്‌നങ്ങൾ ഉള്ളതായി അറിയില്ല; തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നഗരത്തിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ജോലി ലഭിച്ചിട്ട് 12 മാസം മാത്രമേ ആയിട്ടുള്ളുവെന്നും മേഘയും വീട്ടുകാരും സന്തോഷത്തിൽ ആയിരുന്നുവെന്നും അമ്മാവൻ സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഐ ബിയ്ക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും കുടുംബം അറിയിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മേഘയുടെ മൃതദേഹം നഗരത്തിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. മേഘയ്ക്ക് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞിരുന്നു. ഇതാണ് കുടുംബം ഇപ്പോൾ തള്ളുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വസതിയിൽ എത്തിച്ചിട്ടുണ്ട്. പതിനൊന്നു മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും

Related Articles

Latest Articles