Monday, May 20, 2024
spot_img

കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകമല്ലെന്ന് സിബിഐ

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. മരണം കൊലപാതകമല്ലെന്നും കരള്‍ രോഗമാണ് മരണ കാരണമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാഭവന്‍ മണിയുടെ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍ ഉള്‍പ്പെടുന്ന സംഘത്തെ സിബിഐ അന്വേഷണത്തിനായി സമീപിച്ചിരുന്നു. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം പരിശോധിച്ച ശേഷമാണ് കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിഗമനത്തില്‍ സിബിഐ എത്തുന്നത്.

2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് മരണം പൊലീസ് അന്വേഷിച്ചു. മണിയുടെ രക്തത്തില്‍ മിഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെ ദുരൂഹതയുണ്ടെന്ന വാദം വര്‍ധിച്ചു. എന്നാല്‍ മരണകാരണം കരള്‍ രോഗമാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles