Monday, May 20, 2024
spot_img

അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയില്‍ മുസ്ലിംപള്ളി നിര്‍മിക്കാനാവശ്യമായ ഭൂമി കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യു.പിയിലെ മിര്‍സാപൂര്‍, ഷംഷുദ്ദീന്‍പൂര്‍, ചന്ദ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങള്‍ യുപി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ‘പഞ്ചോക്‌സി പരിക്രമ’ ത്തിന് വെളിയിലാണ് ഈ അഞ്ച് സ്ഥലങ്ങള്‍. ക്ഷേത്രത്തിനു ചുറ്റും 15 കിലോമീറ്റര്‍ ചുറ്റളവില്‍ പരിശുദ്ധമായി കരുതുന്ന സ്ഥലമാണ് പഞ്ചോക്‌സി പരിക്രമ.

അയോദ്ധ്യ വിധിയില്‍ സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി നിര്‍മ്മാണവും മറ്റ് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാല്‍, സര്‍ക്കാര്‍ ഈ പ്ലോട്ടുകള്‍ ബോര്‍ഡിന് കൈമാറും.

സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.മുന്‍പ് ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്തു ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു. രാമന്റെ ജന്മഭൂമിയായി ഹൈന്ദവര്‍ കരുതുന്ന സ്ഥലമാണിത്. 1992ല്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് അയോദ്ധ്യ കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞത്.

Related Articles

Latest Articles