Sunday, May 19, 2024
spot_img

നമിതയുടെ മരണം; പ്രതി ആൻസൻ അറസ്റ്റിൽ; ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു

എറണാകുളം: കോളേജ് വിദ്യാർത്ഥിനി ആർ നമിതയെ ബെെക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അൻസൻ റോയിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അൻസൻ. ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസ്ചാർജ് ചെയ്ത ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മനപ്പൂർവമായ നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർത്ഥിനി അനുശ്രീ രാജും ആശുപത്രി വിട്ടു.

Related Articles

Latest Articles