കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷയിലെ ഫിസിക്‌സ്, കണക്ക് വിഷയങ്ങൾ പ്രയാസമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ജീവനൊടുക്കിയത്.പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനുശ്രീ.
പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീ ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ചു. ശേഷം വസ്ത്രം മാറാനായി മുറിയിലേക്ക് പോകുകയായിരുന്നു. പിന്നീട് അനുശ്രീയുടെ അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ തുറന്നുനോക്കിയപ്പോളാണ് അനുശ്രീയെ തൂങ്ങിയ നിലയില്‍ കാണുന്നത് .
ഉടന്‍ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

