Tuesday, May 14, 2024
spot_img

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു, ഐ എസ് ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

കാബൂള്‍:അഫ്ഗാനില്‍ മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

വടക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍ ഇ ഷെരീഫിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. . ഐ.എസിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്.

വ്യാഴാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. റിപ്പോര്‍ട്ടുകളിൽ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു. 40 പേര്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. അന്നും ഐ.എസ് ആയിരുന്നു ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്ന് സ്‌ഫോടനത്തില്‍ 30ലധികം താലിബാനികളായിരുന്നു കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ പള്ളിയില്‍ സ്‌ഫോടന പരമ്പരയും കുന്ദുസിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണവും ഒക്ടോബറില്‍ നടന്നിരുന്നു. നമസ്‌കാരത്തിന്റെ സമയത്തായിരുന്നു കാണ്ഡഹാറില്‍ സ്‌ഫോടനം നടന്നത്. അന്ന് 30ലധികം പേര്‍
കൊല്ലപ്പെട്ടിരുന്നു

Related Articles

Latest Articles