തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് സുവേന്ദു അധികാരിക്ക് സുരക്ഷയൊരുക്കി കേന്ദ്രം. ഇസഡ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനിച്ചത്.
പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. അദ്ദേഹം കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് വിട്ടത്. ഇതിനുപിന്നാലെയാണ് അദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം.
ബംഗാളിൽ ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാനുമാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയായിരിക്കും സുവേന്ദു അധികാരിക്ക് വേണ്ടി ഒരുക്കുക. സുവേന്ദു അധികാരിക്കെതിരെ പാർട്ടിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വധഭീഷണി മുഴക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചത്.

