Kerala

ലോക്ക്ഡൗൺ കടബാധ്യത താങ്ങാനാവാതെ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു; പിണറായിയുടെ പിടിവാശിയിൽ ഒരുമാസത്തിനിടെ പൊലിഞ്ഞത് ഒൻപത് ജീവനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രതിസന്ധി മൂലമുള്ള ആത്മഹത്യകൾ തുടർക്കഥയാകുന്നു. തിരുവനന്തപുരം തച്ചോട്ടുകാവിലെ വ്യാപാരി എസ് വിജയകുമാര്‍ ആണ് ലോക്ക്ഡൗൺ കടബാധ്യത മൂലം ഇന്ന് ആത്മഹത്യ ചെയ്തത്. വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് ഇയാൾ എഴുതിയിരിക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

തിരുവനന്തപുരം തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. കോവിഡിനെ തുടർന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ സഹോദരന്‍ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. തുടര്‍ച്ചയായി വ്യാപാരികളുടെ ആത്മഹത്യയില്‍ കേരളത്തിലെ വ്യാപാരി സംഘടനകള്‍ പ്രതിഷേധിക്കുമെന്നും സൂചന.

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് ഒൻപത് പേരാണ്. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകൾ പെരുകിയത്. ലോക്ക്ഡൗൺ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിലെ ഒന്നാമത്തെ കാരണം.

ജൂൺ 21 ന് തിരുവന്തപുരം നന്തൻകോടായിരുന്നു ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെ നന്തൻകോട്ടെ വാടക വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാലയിൽ സ്വർണപ്പണിക്കാരനായിരുന്ന മനോജ് കുമാറിന്റെയും കുടുംബത്തിന്റെയും മരണകാരണം കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾ തന്നെ. വാഹനവായ്പ മുടങ്ങിയപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയാണ് ഏലം കർഷകനായ സന്തോഷിന്റെ ജീവനെടുത്തത്.

അതിനുപിന്നാലെ തുടരെത്തുടരെ ആത്മഹത്യകൾ സംസ്ഥാനത്തെ പല ജില്ലകളിലായി റിപ്പോർട്ട് ചെയ്തു. ഇന്നലെ വയനാട്ടിൽ ഒരു ബസുടമ സാമ്പത്തിക ബാധ്യത മൂലംവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഒരു ബേക്കറി ഉടമയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇരുമ്പുപാലം സ്വദേശി ജി വിനോദിനെയാണ് ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ടായിരുന്നു. ഇതുപിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ അനാവശ്യമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തിരുന്നു. ഈ മേഖലയിൽ നിന്നും അഞ്ചുപേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂറും സഹായവുമായി മോട്ടോർ വാഹന വകുപ്പ്: മൂന്ന് കേന്ദ്രങ്ങളിൽ സേഫ് സോൺ കൺട്രോൾ റൂമുകൾ

ശബരിമല തീർത്ഥാടന പാതയിൽ വാഹനയാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ 24 മണിക്കൂറും സേവനസന്നദ്ധമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ…

2 hours ago

ഗുവാഹത്തിയിൽ വൻ ലഹരിവേട്ട: 85 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…

3 hours ago

ചക്കുളത്തുകാവിൽ കാർത്തിക പൊങ്കാലയ്ക്ക് തുടക്കം: നിലവറദീപം ഇന്ന് തെളിയും

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…

3 hours ago

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

14 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

17 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

19 hours ago