Sunday, December 14, 2025

തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദീപിക പദുക്കോൺ; ക്ഷേത്രദർശനം “ഫൈറ്റർ” റിലീസിന് തയ്യാറെടുക്കവേ

ദില്ലി : ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി ദീപിക പദുക്കോൺ. സഹോദരിയും പ്രമുഖ ഗോൾഫ് താരവുമായ സഹോദരി അനീഷ പദുക്കോണിനൊപ്പമാണ് ദീപിക ക്ഷേത്രദർശനം നടത്തിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ദീപിക തിരുമലയിൽ എത്തിയത്. ലളിതമായ ബ്ലാക്ക് കോ-ഓർഡ് വസ്ത്രത്തിലായിരുന്നു താരം ക്ഷേത്രത്തിലെത്തിയത്. ദീപികയുടെ ക്ഷേത്രദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹൃത്വിക് റോഷൻ, അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ എന്നിവരും അഭിനയിക്കുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം ഫൈറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന ജനുവരി 25 ന് തിയേറ്ററിൽ റിലീസ് ചെയ്യും. സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദീപിക എത്തുന്നത്.

Related Articles

Latest Articles