Monday, April 29, 2024
spot_img

ഭാരതീയ ഇതിഹാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അപകീർത്തികരമായ പരാമർശങ്ങൾ ! കർണ്ണാടകയിൽ അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് ക്ലാസിൽ പറഞ്ഞ അദ്ധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മംഗളൂരുവിലെ സെന്റ് ജെരോസ സ്‌കൂളിലെ അദ്ധ്യാപികയെ വിവാദ പരാമർശത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇവരെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. മഹാഭാരതം, രാമായണം എന്നിവയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ അധ്യാപിരയ്ക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരെ സംസാരിക്കവേ ഗോദ്രാ കലാപത്തെക്കുറിച്ചും ബിൽക്കിസ് ബാനു കേസിനെക്കുറിച്ചും സംസാരിച്ച് കുട്ടികളുടെ മനസ്സിൽ വെറുപ്പ് പടർത്താൻ ശ്രമിച്ചുവെന്നാണ് അദ്ധ്യാപികയ്‌ക്കെതിരെ ഉയരുന്ന ആരോപണം. ഇവർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് തലത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

“അദ്ധ്യാപികയെ പിന്തുണയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ അത് മതസൗഹാർദത്തിന് എതിരാണ്. സമാധാനമാണ് നിങ്ങൾ ആരാധിക്കുന്ന യേശുക്രിസ്തു പഠിപ്പിക്കുന്നത്. ഹൈന്ദവ വിദ്യാർത്ഥികളോട് പൊട്ട് ധരിക്കരുതെന്നും പൂക്കൾ ചൂടരുതെന്നും പറയുന്നു. ഭഗവാൻ ശ്രീരാമന്റെ മേൽ പാലഭിഷേകം നടത്തുന്നത് വെറുതേയാണെന്ന് പറഞ്ഞ് അധ്യാപിക ഹൈന്ദവ വിശ്വാസങ്ങളെ അപഹസിച്ചിരിക്കുകയാണ്. അത് സഹിക്കാൻ കഴിയുന്ന കാര്യമല്ല.” – ബിജെപി എംഎൽഎ വേദ്യാസ് കമ്മത്ത് പറഞ്ഞു.

ഭഗവാൻ ശ്രീരാമനെ ഒരു ജന്തുവെന്നാണ് അധ്യാപിക വിശേഷിപ്പിച്ചതെന്ന ആരോപണവുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles