Saturday, May 18, 2024
spot_img

വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം! അറിയാം കഥയും വിശ്വാസങ്ങളും

വിവാഹം കഴിഞ്ഞാൽ നവ ദമ്പതികൾ ഇവിടെ എത്തി പ്രാർഥിക്കുന്നത് അതീവ വിശിഷ്ടമാണെന്ന് പറയപ്പെടുന്ന പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഭോഗ നന്ദീശ്വര ക്ഷേത്രം. ബാംഗ്ലൂരിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന നന്ദി ഹില്‍സിനു തൊട്ടടുത്താണ് ഭോഗ നന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരുകാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ നന്ദി ഹില്‍സിൽ എത്തുന്നവർക്ക് പക്ഷെ ഇവിടം തീർത്തും അപരിചിതമാണ് എന്നതാണ് യാഥാര്‍ഥ്യം.കർണ്ണാടകയിലെ ചില്ലബെല്ലാപൂരിൽ നന്ദി ഹിൽസിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നന്ദിദുർഗയുടെ താഴെ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കണം ഇവിടേക്ക്. ബസ് സർവ്വീസ് ഇല്ലാത്ത ഇടമായതിനാൽ ഓട്ടോയെ ആശ്രയിക്കേണ്ടി വരും.ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കർണ്ണാടകയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം ഇന്നുള്ളത്.

ക്ഷേത്രത്തിലേക്ക് കാലെടുത്തു വച്ചാൽ മറ്റൊരു നൂറ്റാണ്ടിലെത്തിയ പ്രതീതിയാണ്. അതിപുരാതനമായ ഒരിടത്തേയ്ക്ക് പോകുന്നതു പോലെ തോന്നിക്കുന്ന ഒരു യാത്ര. ക്ഷേത്രവും ക്ഷേത്രക്കുളങ്ങളും കൊത്തുപണികളും ഒക്കെയായി ഒരിടം.വിവാഹം കഴിഞ്ഞാൽ നവ ദമ്പതികൾ ഇവിടെ എത്തി പ്രാർഥിക്കുന്നത് അതീവ വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്.
ദീർഘ ദാമ്പത്യത്തിന് ഇവിടെ എത്തിയുള്ള പ്രാർഥനകൾ ഏറെ ഗുണം ചെയ്യുമത്രെ.

Related Articles

Latest Articles