Saturday, September 26, 2026

എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകൾ കാണാതായി; രണ്ടുപേർക്ക് സസ്പെൻഷൻ, നടപടി ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെ

കോട്ടയം; എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകൾ കാണാതെ പോയ സംഭവത്തിൽ രണ്ടുപേർക്ക് സസ്പെൻഷൻ. . ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പേരെഴുതാത്ത 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് പരീക്ഷഭവനിൽനിന്നു നഷ്ടപ്പെട്ടത്. നഷ്‌ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയില്ലെന്നാണു നിഗമനം. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്താണ് സർട്ടിഫിക്കറ്റുകൾ കാണാതായതിൽ അന്വേഷണം നടത്തിയത്

Related Articles

Latest Articles