ദില്ലി: മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി ദില്ലി. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. കൊവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കാനും തീരുമാനമായി.
ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അറുപത് ശതമാനം വര്‍ധിച്ചു.

