ദില്ലി: ദില്ലി വിമാനത്താവളത്തിൽ ത്രിവർണ പതാകയ്‌ക്ക് മുകളിൽ കയറി നിന്ന് നമാസ് നടത്തിയ സംഭവത്തിൽ യുവാവിനെ പിടികൂടി. അസം സ്വദേശിയായ മുഹമ്മദ് താരിഖ് അസീസ് ആണ് പോലീസ് പിടിയിലായിരിക്കുന്നത്. ഈ മാസം എട്ടിനായിരുന്നു വിമാനത്താവളത്തിൽ ത്രിവർണ പതാക വിരിച്ച് ഇയാൾ നമാസ് നടത്തിയത്.
ദുബായിൽ നിന്നും 6E24 വിമാനത്തിൽ നിന്നും എത്തിയ ഇയാൾ. വിമാനം ഇറങ്ങി പുറത്തേക്ക് വന്നശേഷമായിരുന്നു താരിഖ് നമാസ് നടത്തിയത്. വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ ഒന്നിനും മൂന്നിനും ഇടയിലായി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഇയാളെ സുരക്ഷാ ചുമതലയിലുള്ള സിഐഎസ്എഫ് ജവാനാണ് കണ്ടത്. തുടർന്ന് താരിഖിനെ പിടികൂടി ഡൽഹി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ 1971 ലെ ദേശീയ മാനത്തെ അവമതിക്കുന്നത് നിരോധിക്കൽ നിയമ പ്രകാരം ഇയാൾക്കെതിരെ കേസും എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അസമിലെ ദിമാപൂരാണ് ഇയാളുടെ ജന്മദേശം. താരിഖിന്റെ യാത്രാ രേഖകളും പാസ്‌പോർട്ടും പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്.

