Tuesday, September 22, 2026

ശ്വാസം എടുക്കാനാകാതെ ദില്ലി ; വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിൽ

ദില്ലി : ദില്ലിൽ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് . ഇന്ന് നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 328 ആയി രേഖപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയുടുന്നതാണ് വായു ഗുണനിലവാരം ഗുരുതരമാകാനുള്ള പ്രധാന കാരണമായി കരുതുന്നത്. വരും ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) 400 നും മുകളിൽ എത്താനുള്ള സാധ്യതയുണ്ടനാണ് വിലയിരുത്തൽ . ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ നിലവിൽ (AQI) 350 കവിഞ്ഞ നിലയിലാണ്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ദില്ലി സർക്കാരിന്റെ നീക്കം.

അടുത്തിടെ, യമുന നദിയിൽ വന്‍തോതിൽ നുരയും വിഷാംശങ്ങളും നിറഞ്ഞു വീണ്ടുമൊഴുകുന്നത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മാലിന്യങ്ങൾ നിയന്ത്രണമില്ലാതെ ഒഴുക്കുന്നതാണ് നദിക്ക് ഈ ദയനീയ അവസ്ഥയുണ്ടാക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെടുന്നു.

നദിയിലെ ഈ നുരയിൽ അമോണിയയും ഫോസ്ഫേറ്റുകളും ഉയർന്ന അളവിൽ ഉള്ളതിനാൽ ശ്വാസകോശ രോഗങ്ങൾ, ചർമ്മ പ്രശ്‌നങ്ങൾ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles