Monday, October 19, 2026

അരവിന്ദ് കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് (Covid) സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലായിരുന്നു, ഇതിന്റെ ഭാഗമായി പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. അതേസമയം ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. 4,099 പേർക്കാണു പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മേയ്‌ക്കു ശേഷം ഇതാദ്യമായാണു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,000 കടക്കുന്നത്.

Related Articles

Latest Articles