ദില്ലി : ദില്ലിലെ കലാപബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. പ്രശ്‌ന ബാധിതപ്രദേശങ്ങളില്‍ ഗതാഗതം സാധാരണ നിലയിലേക്കെത്തിയെന്നും അധികൃതര്‍ പറഞ്ഞു.നിരവധി കുടുംബങ്ങള്‍ ഇവിടേക്ക് ഇതിനോടകം തന്നെ തിരിച്ചെത്തി. ഏതാനും കടകള്‍ ശനിയാഴ്ച തുറന്നു പ്രവര്‍ത്തിച്ചിരുന്നു.ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാര തുകയുടെ വിതരണം ആരംഭിക്കും. ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞു പോയ സ്ഥലങ്ങള്‍ സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും.

