Tuesday, September 22, 2026

ദില്ലിയിൽ സ്വകാര്യ ഓഫീസുകള്‍ അടച്ചിടാൻ നിര്‍ദേശം; വർക്ക് ഫ്രം ഹോം മാത്രം അനുവദിക്കും; തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെത്

ദില്ലി: കോവിഡ് കേസുകൾ അതിരൂക്ഷമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ദില്ലിയിൽ എല്ലാ സ്വകാര്യ ഓഫീസുകളും അടച്ചിടാൻ നിര്‍ദേശം. ദില്ലി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെതാണ് തീരുമാനം.

ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം മാത്രമേ അനുവദിക്കൂ. ഇതുവരെ ഓഫീസുകളിൽ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നുണ്ടായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ ദിവസം റസ്റ്ററന്റുകളും ബാറുകളും അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

എന്നാൽ ഈ പുതിയ നിയന്ത്രണത്തിൽ നിന്ന് സ്വകാര്യ ബാങ്കുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫാർമ കമ്പനികൾ, മൈക്രോഫിനാൻസ് കമ്പനികൾ, അഭിഭാഷകരുടെ ഓഫീസുകൾ, കൊറിയർ സേവനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ദില്ലിയിൽ ഇന്നലെ 19,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും സ്ഥിരീകരിച്ചു.

Related Articles

Latest Articles