Wednesday, September 23, 2026

കരുവന്നൂർ കുംഭകോണം; നടന്നത് 226 കോടിയിലധികം രൂപയുടെ തട്ടിപ്പ്, അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ച് സഹകരണ വകുപ്പ്

തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന ഉദ്യോഗസ്ഥ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്.

വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പ നല്‍കി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പില്‍ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.

വ്യാജ വായ്പയിലൂടെ 215 കോടി രൂപയും, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ 19 കോടി രൂപയും നഷ്ടമായി. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 1.8 കോടി യുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പുറത്ത് വന്നത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

Related Articles

Latest Articles