Friday, May 3, 2024
spot_img

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം: എല്ലാ സ്‌കൂളുകളും അടച്ചിടും; നിയന്ത്രണങ്ങൾ ഇങ്ങനെ

ദില്ലി: വായുമലിനീകരണം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. നേരത്തെ വായു മലിനീകരണ തോത് നേരിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മലിനീകരണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് അംഗീകൃത, NDMC, MCDകൾ, ഡൽഹി കന്റോൺമെന്റ് ബോർഡ് സ്‌കൂളുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കും. വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, എസ്എംസി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരിലേക്ക് വിവരം എത്തിക്കാൻ സ്‌കൂൾ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ക്കുമാത്രമേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും വര്‍ക്ക് ഫ്രം ഹോം മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

Related Articles

Latest Articles