Friday, May 17, 2024
spot_img

ഹിന്ദു വിശ്വാസത്തെ തകർക്കാൻ ശ്രമം; രാത്രി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ പിടിയിൽ

ആഗ്ര: അനധികൃതമായി രാത്രി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ (Youtuber Arrested) അറസ്റ്റിൽ. ദില്ലിയിലെ യൂട്യൂബറായ ഗൗരവ് ശർമ്മയാണ് പിടിയിലായത്. ഉത്തർപ്രദേശിൽ വൃന്ദാവനിലെ ‘നിധിവൻ രാജ്’ കൃഷ്ണ ക്ഷേത്രത്തിലാണ് ഇയാൾ അനധികൃതമായി കയറി വീഡിയോ ചിത്രീകരിച്ചത്.

എന്നാൽ രാത്രിയിൽ നിധിവൻ രാജ് ക്ഷേത്രത്തിലേക്ക് ആരേയും പ്രവേശിക്കാറില്ല. കൃഷ്ണനും, രാധയും ആ സമയം രാസലീല നടത്തുകയാണെന്നാണ് വിശ്വാസം. നാൽപ്പത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഗൗരവ്‌സോൺ എന്ന യൂട്യൂബ് ചാനലിനുള്ളത്. നവംബർ 6ാം തിയതി രാത്രിയാണ് ഗൗരവ് ശർമ്മയും കൂട്ടുകാരും ക്ഷേത്രത്തിലേക്ക് നുഴഞ്ഞു കയറിയത്. അതിന് ശേഷം അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു

വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന സ്ഥലത്ത് ചെരുപ്പ് ധരിച്ചാണ് വീഡിയോഗ്രാഫർമാർ കയറിയതെന്നാണ് വിവരം. നവംബർ 9നാണ് ഇയാൾ ക്ഷേത്രത്തിനുള്ളിൽ കയറി ചിത്രീകരിച്ച വീഡിയോ പുറത്ത് വിടുന്നത്. തുടർന്ന് ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. കേസായതോടെ ഗൗരവ് തന്റെ യൂട്യൂബ് ചാനലിൽ നിന്നും ഈ വീഡിയോ ഡിലീറ്റ് ചെയ്തു. ഇതിനുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles