പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു ; പിന്നിൽ എസ് ഡി പിഐയെന്ന് ബിജെപി. പാലക്കാട് മമ്പറത്ത് ആണ് സംഭവം.എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സഞ്ജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ് പ്രതികരിച്ചു. സംഭവം രാഷ്‌ട്രീയ കൊലപാതകമാണ്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ മാസവും ഒരു ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തൃശൂരില്‍ ആയിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനായ മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രെൻറ മകൻ ബിജുവാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ ആക്രമിസംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആളുമാറിയുള്ള അക്രമണമായിരുന്നുവെന്നാണ് സംശയം. ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. വിദേശത്ത് ജോലി ചെയ്യുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ചാരപ്പറമ്പ് സെന്ററില്‍ പെറ്റ്സ് ഷോപ്പ് നടത്തുന്ന ബിജു ദുബൈയിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആര്യയുടെ പുതിയ കാമുകനെന്ന പ്രചരണം വരേയുണ്ടായി; ഇപ്പോഴും മാറാത്ത ചിലരുണ്ട്, ബിജു ധ്വനിതരംഗ് പറയുന്നുആര്യയുടെ പുതിയ കാമുകനെന്ന പ്രചരണം വരേയുണ്ടായി; ഇപ്പോഴും മാറാത്ത ചിലരുണ്ട്, ബിജു ധ്വനിതരംഗ് പറയുന്നു
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷിനാണ് അന്വേഷണ ചുമതല. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൊപാതകത്തില്‍ പ്രതിഷേധിച്ച് നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹര്‍ത്താലും നടത്തിയിരുന്നു.
അതേസമയം അക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ‘ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി ജെ പി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെ എസ്ഡിപിഐ അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണ്’- കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണ്. മുൻപ് സി പി എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എ സ്ഡി പി ഐയിൽ ചേർന്നത്. സംഭത്തിൽ സി പി എം നേതൃത്വത്തിൻ്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്. മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

