Sunday, May 19, 2024
spot_img

അപകടം ക്ഷണിച്ച് വരുതിയത്!! ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര; യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്ക്. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.

Related Articles

Latest Articles