Wednesday, November 4, 2026

ഡോൾഫിനുകൾക്കൊപ്പം നീന്താൻ മോഹം !!നദിയിൽച്ചാടിയ പെൺകുട്ടി അകപ്പെട്ടത് സ്രാവിനുമുന്നിൽ !! സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

പെർത്ത് : സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു. ഫ്രെമാന്റില്‍ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍ നദിയിലാണ് ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താനുള്ള ആഗ്രഹത്താൽ പെൺകുട്ടി നദിയിലേക്ക് ചാടിയത്. ചാടിയ ഉടൻ തന്നെ കുത്തിച്ചെത്തിയ സ്രാവ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ചെങ്കിലും അപ്പോൾ തന്നെ മരിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ശനിയാഴ്ചയാണ് സംഭവം.

അതെ സമയം ഏത് ഇനത്തില്‍പ്പെട്ട സ്രാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
കുട്ടി അപകടത്തിൽപ്പെട്ട സ്വാന്‍ നദിയില്‍ രണ്ട് വർഷം മുമ്പ് ബുള്‍ ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ഒരു പുരുഷന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Articles

Latest Articles