Thursday, December 25, 2025

ദേ​വ​സ്വം മ​ന്ത്രി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: കടകംപള്ളിക്കു മു​ഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ വോ​​​ട്ട് ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ദൈ​​​വം ചോ​​​ദി​​​ക്കു​​​മെ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​മ്പോ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​ തിരഞ്ഞെടുപ്പ് ഓ​​​ഫീ​​​സ​​​ർ ടീ​​​ക്കാ​​​റാം മീ​​​ണ ക​​​ത്ത് ന​​​ൽ​​​കി. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മു​​​ഖേ​​​ന​​​യാ​​​ണ് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും ക​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ദൈ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ദൈ​​​വ​​​നാ​​​മ​​​ത്തി​​​ൽ നീ​​​തി​​​യു​​​ക്ത​​​മ​​​ല്ലാ​​​ത്ത സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്ന​​​ത് ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ​​​നി​​​യ​​​മം 123-ാം വകുപ്പനുസ​​​രി​​​ച്ച് കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related Articles

Latest Articles