Thursday, May 16, 2024
spot_img

ശബരിമല-പമ്പ വഴിപാട് നിരക്കുകൾ ദേവസ്വം ബോർഡ്‌ കുത്തനെ ഉയർത്തി; പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

പത്തനംതിട്ട: ശബരിമല,പമ്പ ദേവസ്വങ്ങളിലെ വ‍ഴിപാട് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പരിഷ്കരിച്ച വ‍ഴിപാട് നിരക്കുകൾ 10.04.2022 മുതൽ പ്രാബല്യത്തിൽ വരും. ശബരിമലയിലെ വഴിപാട് നിരക്കുകള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്‌ക്കും ഉള്‍പ്പടെയാണ് നിരക്ക് ഉയർത്തിയിരിയ്ക്കുന്നത്. പുതുക്കിയ നിരക്കുകൾ ദേവസ്വം ബോർഡ്‌ പുറത്തിറക്കി. പുതിയ നിരക്കുകൾ ഇപ്രകാരമാണ്. പഴയ നിരക്ക് ബ്രാക്കറ്റിൽ

1.ഗണപതിഹോമം —– 375(300)
2.ഭഗവതിസേവ ——2500(2000)
3.അഷ്ടാഭിഷേകം—–6000(5000)
4.കളഭാഭിഷേകം—-38400(22500)
5.പഞ്ചാമൃതാഭിഷേകം—125(100)
6.പുഷ്പാഭിഷേകം—12500(10000)
7.സഹസ്രകലശം—-91250(80000)
8.ശതകലശം—-12500(10000)
9.അരവണ (250 മി.ലി)—-100(80)
10.അപ്പം (1പാക്കറ്റ് 7എണ്ണം)—-45(35)
11.അഭിഷേക നെയ്യ്(100മില്ലി)—-100(75)
12.തുലാഭാരം—625(500)
13.ഉഷപൂജ—1500(1000)
14.ഉച്ചപൂജ—-3000(2500)
15.ഉദയാസ്തമനപൂജ—-61800(50000)
16.ഉത്സവബലി—-37500(30000)
17.പടിപൂജ—1,37,900(1,15,000)
18.നിത്യപൂജ–4000(3000)
19.വെള്ളിഅങ്കി ചാര്‍ത്ത്—6250(5000)
20.തങ്കഅങ്കി ചാര്‍ത്ത്—-15000(10000)
21.നീരാജ്ഞനം–125(100)
22.ചോറൂണ്—300(250)
23.മഞ്ഞള്‍പ്പറ—400(300)
24.നെല്‍പ്പറ—200(200)
25.കെട്ടുനിറ—300(250)—പമ്പയില്‍
26.മോദകം(7എണ്ണം)–40(35)
27.വടമാല—250(200)
ശബരിമല,പമ്പ ദേവസ്വങ്ങളിലെ പരിഷ്കരിച്ച വ‍ഴിപാട് നിരക്കുകള്‍ ഏപ്രിൽ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

Related Articles

Latest Articles