Wednesday, May 1, 2024
spot_img

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി ഭക്തർ; ആദ്യ മാസത്തിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷം പേർ!

അബുദാബി : ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് നൽകിയ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൽ ഭക്ത ജനപ്രവാഹം. ഒരു മാസത്തിനുള്ളിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം ഭക്തരെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.

ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകിയതിന് ശേഷം ഏകദേശം 3.5 ഭക്തരും സന്ദർശകരുമാണ് ഇവിടെയെത്തിയത്. ആഴ്ചാവസാനം 50,000 പേരോളം ഇവിടെയെത്തുന്നുണ്ട്. ക്ഷേത്രം തിങ്കളാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകാറില്ല. മാർച്ച് മാസത്തിൽ ആകെയുള്ള 31 ദിവസങ്ങളിൽ 27 ദിവസവും ക്ഷേത്രത്തിൽ ആളുകൾ സന്ദർശനം നടത്തിയെന്നതാണ് ഇത് അർത്ഥമാക്കുന്നതെന്ന് ക്ഷേത്രം വക്താവ് പറയുന്നു.

ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7.30ന് സ്വാമി നാരായണ ഘട്ടിന്റെ തീരത്ത് ഗംഗാ ആരതി നടത്തും. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഗംഗ, യമുനാ നദികളിൽ നിന്നുള്ള പുണ്യജലം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിൽ 27 സ്ഥലത്താണ് സ്വാമിനാരായണ സൻസ്ത ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രത്തിന്റെ നിർമാണം. 18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റർ മണൽക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles