Thursday, May 16, 2024
spot_img

മോദിയും മമതയും നേർക്കുനേർ!കൂച്ച് ബിഹാറിൽ പ്രധാനമന്ത്രിയുടെ കൂറ്റന്‍ റാലി ഇന്ന് ;പിന്നാലെ തൃണമൂൽ റാലിയും

പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്ന് നേർക്കുനേർ. കൂച്ച് ബിഹാറിൽ എൻഡിഎയുടെയും തൃണമൂൽ കോൺഗ്രസിന്റെയും റാലികളിലാണ് ഇരു നേതാക്കളും പങ്കെടുക്കുന്നത്. വൈകിട്ട് 3.30 നാണ് പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മമത രണ്ടിടങ്ങളിൽ റാലി പ്രഖ്യാപിച്ചത്.

കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ എക്‌സിലൂടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിഹാറിലെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. ബിജെപിയുടെ വികസന അജണ്ടയെ അവർ പിന്തുണയ്‌ക്കുന്നു. വീണ്ടും ഞങ്ങളെ അവർ വിശ്വസിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ബിജെപി പ്രവർത്തകരുമായി നമോ ആപ്പിലൂടെ പ്രധാനമന്ത്രി സംവദിച്ചിരുന്നു. ‘തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമങ്ങൾ വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രവർത്തകർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചുവിടുന്നത് പതിവ് സംഭവമായി മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെയും അക്രമം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റിൽ 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 42 ലോക്‌സഭാ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. ഈ മാസം 19-നാണ് വടക്കൻ ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്

Related Articles

Latest Articles