Sunday, January 11, 2026

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് പോലീസ് മേധാവി

തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് കേരളാ ഡി.ജി.പി അനില്‍ കാന്ത്. ഡിജിപിയെ കാണാന്‍ എട്ടുവയസ്സുകാരി മകളും അച്ഛന്‍ ജയചന്ദ്രനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡിജിപി

(DGP) ക്ഷമ ചോദിച്ചത്. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറി. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു.

ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് മൊബൈൽ കാണാനില്ലെന്നു പറഞ്ഞ് പൊലീസ് വിചാരണ ആരംഭിച്ചത്.

Related Articles

Latest Articles