CRIME

‘ധന്‍ബാദിലെ ജഡ്‍ജിയുടെ മരണം കൊലപാതകമെന്ന് സിബിഐ; പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കി

ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ മരണം കൊലപാതകമെന്ന് സിബിഐ. പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കി. സിസിടിവി പരിശോധിച്ചതിലും കുറ്റകൃത്യം പുനരാവിഷ്കരിച്ചതിലും പ്രതികള്‍ മനപ്പൂര്‍വ്വം ഓട്ടോ ഇടിപ്പിക്കുകയാണെന്ന് വ്യക്തമായതായും സിബിഐ കോടതിയെ അറിയിച്ചു.

കേസിലെ ഗൂ‍ഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ സുപ്രീംകോടതി ഇടപെടലിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ജൂലൈ 28 ന് പ്രഭാത വ്യായാമത്തിനിടെയാണ് ജാർഖണ്ഡ് ജില്ലാ ജ‍ഡ‍്ജി ഉത്തം ആനന്ദ് ഓട്ടോ ഇടിച്ച് മരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

6 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

8 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

9 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

9 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

21 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

21 hours ago