Sunday, May 19, 2024
spot_img

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ പാഞ്ഞ് ധനുഷിന്റെ മകൻ; പിന്നാലെ നടപടിയുമായി പോലീസ്

ചെന്നൈ: ട്രാഫിക് നിയമലംഘനം നടത്തിയ നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരനായ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്.

യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. എന്നാൽ വീഡിയോ ദൃശ്യത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമല്ലായിരുന്നു. ഇതിന് മുൻപും സമാന രീതിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധനുഷിന്റെ മകനാണെന്ന് കണ്ടെത്തിയത്.

Related Articles

Latest Articles