ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ് അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. 21 വയസായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ ആയിരുന്നു യുവതിയുടെ മരണം.
വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ധന്യയെ കണ്ടെത്തിയത്. യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം പീഡനം നേരിടേണ്ടി വന്നു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പീരുമേട് ഡിവൈഎസ്പി അമലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

