Thursday, May 9, 2024
spot_img

യുപിയിൽ ഗ്രാമങ്ങളെ സ്മാർട്ട് സിറ്റിയാക്കാനൊരുങ്ങി യോഗി; ഗ്രാമവാസികൾക്ക് സൗജന്യ വൈ-ഫൈ സൗകര്യവും

ലക്‌നൗ: ഉത്തർപ്രദേശിൽ ജനങ്ങൾക്ക് പുതിയതും മികച്ചതുമായ സൗകര്യങ്ങൾ ഒരുക്കി നൽകാനൊരുങ്ങി യോഗി. ഗ്രാമങ്ങളെ സ്മാർട്ട് സിറ്റിയാക്കും, കൂടാതെ സൗജന്യ വൈ-ഫൈയും വാഗ്ദാനം ചെയ്തതിട്ടുണ്ട്. സൗജന്യ വൈ-ഫൈ സേവനം സംസ്ഥാനത്തെ ഗ്രാമ സചിവാലയ കെട്ടിടങ്ങളുടെ വില്ലേജ് സെക്രട്ടേറിയറ്റ് 50 മീറ്റർ പരിധിയിൽ താമസിക്കുന്നവർക്കാണ് ലഭ്യമാകുക. യുപിയിലെ എല്ലാ ഗ്രാമ പഞ്ചായത്തിലും ഇത്തരം ഓഫീസുകൾ നിലവിലുണ്ട്.

ഗ്രാമങ്ങളെ സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പദ്ധതി പ്രഖ്യാപനം നടത്തിയത്.
ഗ്രാമവാസികൾക്കിടയിൽ പുതിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും പ്രവർത്തനങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വിശ്വാസയോഗ്യമായ ഇന്റർനെറ്റ് സേവനം അത്യാവശ്യമാണ്. അതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു വികസനം കൊണ്ടുവരുന്നതെന്ന് യോഗി പറഞ്ഞു.

അതുകൊണ്ടു തന്നെ ഇതിനായി യുപിയിലെ 58,189 ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് സെക്രട്ടറിയേറ്റുകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Latest Articles