idukki-sfi-activist-murder-nikhil-paily-says-to-police-he-stabbed-dheeraj
ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പക്ഷെ, കേസിൽ രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എസ്. ശശികുമാറാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതികള്‍ക്ക് ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് വ്യവസ്ഥകള്‍. ജെറിന്‍ ജോജോ, ടോണി എബ്രഹാം, നിധിന്‍ ലൂക്കോസ്, ജിതിന്‍ തോമസ്, സോയിമോന്‍ സണ്ണി എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഏഴും എട്ടും പ്രതികളായ ജസ്റ്റിന്‍ ജോയ്, അലന്‍ ബേബി എന്നിവര്‍ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായ ധീരജിനെ, നിഖിൽ പൈലി കുത്തിക്കൊന്നത്. അക്രമം തടയാന്‍ ശ്രമിച്ച മറ്റു എസ്.എഫ്.ഐ പ്രവർത്തകർക്കും കുത്തേറ്റിരുന്നു.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…