Sunday, May 19, 2024
spot_img

ഹമാസിനെ തീ_ വ്ര_ വാ_ ദി_ യെ_ ന്ന് പറയുന്നത് ആരാണെന്ന് കണ്ടോ ? വൈറലായി വീഡിയോ !

ഇസ്രായേൽ – ഹമാസ് യുദ്ധം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോഴും രക്ത രൂക്ഷിതമായി തുടരുകയാണ്. ഇരുഭാഗത്തുമായി 3500 ലധികം ആളുകൾ മരണപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ കേരളത്തിലെ ചില മാധ്യമങ്ങൾ വരെ ഹമാസിനെ പോരാളികൾ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കൂടാതെ, ഇടത് സഹയാത്രികരും കോൺഗ്രസ്സുകാരും ഹമാസിനെ പോരാളികൾ എന്ന് തന്നെയാണ് വിളിക്കുന്നതും അവരെ തന്നെയാണ് പിന്തുണയ്ക്കുന്നതും. എന്നാൽ ഇപ്പോഴിതാ, സ്ഥിരം ബി.ജെ.പിക്കെതിരെ ശബ്‌ദിക്കുകയും കോൺഗ്രസിനെ അനുകൂലിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ ഹമാസിനെതിരെയുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് ഇപ്പോൾ ഹമാസിനെ തീവ്രവാദി എന്ന് തന്നെ പരാമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി അടക്കമുള്ളവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഹമാസിനെ പടയാളികൾ എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ കുറിപ്പിട്ട ബി ബി സി വിദേശകാര്യ എഡിറ്ററെ തിരുത്തികൊണ്ട് ട്വിറ്റർ തന്നെ രംഗത്തെത്തിയതും ശ്രെദ്ധേയമായി മാറിയിരുന്നു. നിഷ്പക്ഷത എന്നത് പൂർണ്ണമായ പക്ഷം ചേരാതിരിക്കൽ ആവണമെന്ന് നിർബന്ധമില്ല. അത് പ്രാഥമിക ജനാധിപത്യ മര്യാദകളിൽ നിന്നുള്ള നിസ്സംഗത്വമാവരുത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചാവണം നിഷ്പക്ഷത പാലിക്കൽ എന്ന് ബി ബി സിയുടെ എഡിറ്റോറിയൽ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് ഹമാസിനെ ഭീകരസംഘടന എന്ന് പ്രഖ്യാപിച്ചതാണെന്നാണ് ബി ബി സി എഡിറ്ററുടെ ട്വീറ്റിനു താഴെ ട്വിറ്റർ വിശദീകരണകുറിപ്പ് നൽകിയത്.

Related Articles

Latest Articles