Tuesday, May 7, 2024
spot_img

ഇസ്രായേൽ കമാൻഡോകൾ ഗാസയിൽ പറന്നിറങ്ങി ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിച്ചു;60 ഭീകരരെയും ചാരമാക്കി

ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ 250-ഓളം പേരെ രക്ഷപെടുത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ സുരക്ഷാ അതിർത്തിക്ക് സമീപത്ത് നിന്ന് ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോയും ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഇസ്രായേൽ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റിലേക്ക് എത്തി ബന്ദികളെ രക്ഷപെടുത്തിയത്. 60 ഹമാസ് ഭീകരരേയും പ്രതിരോധ സേന ഇതിനിടെ വധിച്ചു. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 26 ഹമാസ് ഭീകരരെ പിടികൂടിയതായും ഐഡിഎഫ് അറിയിച്ചു.

ഐഡിഎഫിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് രക്ഷാദൗത്യത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈനികർ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതും, വെടിയൊച്ച മുഴങ്ങുന്നതും കേൾക്കാൻ സാധിക്കും. മറ്റൊരു സൈനികൻ കെട്ടിടത്തിന്റെ മറവിൽ നിന്ന് കൊണ്ട് വെടിയുതിർക്കുന്നതും, മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ ഒരു ഹമാസ് ഭീകരനെ കയ്യിൽ കിട്ടയ കാര്യവും ഇവർ പങ്കുവയ്‌ക്കുന്നുണ്ട്. ഹമാസ് ഭീകരർ പിടിച്ചെടുത്ത സൂഫ സൈനിക പോസ്റ്റിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള ശ്രമവും ഐഡിഎഫ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സുരക്ഷാ അതിർത്തിക്ക് ചുറ്റുമുള്ള ഭാഗത്ത് വലിയ സൈനിക വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles