Saturday, May 18, 2024
spot_img

വീണ്ടും വില്ലനായി കുഴിമന്തി!; ഭക്ഷ്യവിഷബാധയേറ്റ് 17 പേര്‍ ആശുപത്രിയില്‍;പറവൂരിലെ മജ്‌ലിസ് ഹോട്ടൽ അടപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വില്ലനായി കുഴിമന്തി.എറണാകുളം പറവൂരി‍ല്‍ കുഴിമന്തി കഴിച്ച 17 പേര്‍ ആശുപത്രിയിലായതിനെ തുടർന്ന് പറവൂര്‍ ടൗണിലെ മജ്‌ലിസ് ഹോട്ടൽ നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചു. കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്ക് പ്രശ്നമൊന്നുമില്ല. സംഭവത്തിന് പിന്നാലെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു.

Related Articles

Latest Articles