“ഞാൻ ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്, ജയിലിൽ കിടക്കേണ്ടത് ഞാനല്ല ഈ പെണ്ണാണ്..” | DILEEP
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു. തെളിവുണ്ടെന്നും പറയുന്നു. എന്നാല്‍ ഇതില്‍ യാതൊരു വസ്തുതയുമില്ലെന്നാണ് ദിലീപിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ബാലചന്ദ്രകുമാറുമായി സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് അവരും സമ്മതിക്കുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കാനുള്ള ഒന്നും ഇയാളില്‍ ഇല്ലെന്നാണ് അവര്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പെടുത്താനുള്ള പ്രോസിക്യൂഷന്റെ അവസാന ശ്രമമാണ് ഇതെന്നും അവര്‍ പറയുന്നു. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കൗ ബോയ് സിനിമയുമായി ബന്ധപ്പെട്ട് ചില ചര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഫെഫ്കയും ഇടപെട്ടിരുന്നുവെന്നാണ് സൂചന. ദിലീപ് തന്റെ ചിത്രത്തിന് ഡേറ്റ് നല്‍കുന്നില്ലെന്ന പരാതിയും ബാലചന്ദ്രകുമാര്‍ ചില സംവിധായകരുമായി പങ്കുവച്ചിരുന്നു. ഫെഫ്കയില്‍ അംഗമാല്ലാത്തതു കൊണ്ട് തന്നെ ഈ വിഷയത്തില്‍ സംഘടന ഇടപെട്ടതുമില്ല. ഇതിനിടെ ദിലീപിന്റെ വീട്ടില്‍ നടന്നുവെന്ന് പറയുന്ന സംഭാഷണ ശകലങ്ങള്‍ പുറത്തു വന്നിരുന്നു. ഇതെല്ലാം വച്ചാണ് ഇയാള്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന സംഘത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇതെല്ലാം അന്വേഷണ സമയത്ത് നടത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. നിര്‍ണ്ണായക വെളിപ്പെടുത്തലുകളാണ് ഈ സംവിധായകന്‍ നടത്തുന്നത്.

