Wednesday, May 22, 2024
spot_img

“പാക് സർക്കാർ സമ്പൂർണ്ണ പരാജയം”; ഇമ്രാൻ മന്ത്രിസഭയെ വെട്ടിലാക്കി പാക് ആഭ്യന്തരമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയുടെ തോൽവി തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തരമന്ത്രി റഷീദ് അഹമ്മദ്.
വൻ അഴിമതിക്കാർ രാജ്യത്ത് വിലസുകയാണെന്നും ഇത്തരക്കാരെ കണ്ടെത്താനും നടപടിയെടുക്കാനും ഇമ്രാൻഖാന് (Imran Khan) സാധിക്കുന്നില്ലെന്നുമാണ് മന്ത്രിയുടെ തുറന്നുപറച്ചിൽ. കറാച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ പ്രസ്താവന.

പാക് ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

“ഈ രാജ്യത്ത് അഴിമതിക്കാരുടേയും കള്ളപ്പണക്കാരുടേയും വേരുകൾ ആഴത്തിൽ ഓടിയിരി ക്കുന്നു. അവരെ കണ്ടെത്താനും നിയമത്തിനുമുന്നിലെത്തിക്കാനും സാധിക്കുന്നില്ല. അത് ഞങ്ങളുടെ കുറവാണെന്ന് സമ്മതിക്കുന്നു. പണപ്പെരുപ്പത്തിനെതിരെ ജനങ്ങൾ വലിയ അങ്കലാപ്പിലാണ്. എന്നാൽ അതിന് മുൻഭരണകൂടവും ഒരുപോലെ കുറ്റക്കാരാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്താനായിട്ടില്ലെന്നത് കുറ്റമാണെന്നും അഹമ്മദ് പറഞ്ഞു. അതോടൊപ്പം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തുന്നത് ഏറെ നാടകങ്ങൾക്ക് ശേഷമാണ്. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. ലണ്ടനിൽ ചികിത്സയ്‌ക്ക് പോയത് രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇവിടത്തെ നീതിപീഠത്തെ കുറ്റപ്പെടുത്തിയതും രാജ്യത്തേയും ജനങ്ങളേയും അപമാനിക്കുന്നതിനും തുല്യമാണെന്നും” അഹമ്മദ് ആരോപിച്ചു.

Related Articles

Latest Articles