Monday, December 29, 2025

തന്റെ മുൻഭാര്യയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

ദില്ലി : നടിയെ ആക്രമിച്ച കേസിൽ മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സത്യവാങ്മൂലവുമായി കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ നിരത്തുന്ന കാരണങ്ങൾ സത്യവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

ഇല്ലാത്ത തെളിവുകളുടെ വിടവു നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാനുള്ള നീക്കത്തതിന്റെ ഭാഗമായാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

നാളെയാണ് മഞ്ജു വാരിയരെ വീണ്ടും കോടതി വിസ്തരിക്കാനിരിക്കുന്നത്. കേസിൽ 34ാം സാക്ഷിയാണ് ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ

Related Articles

Latest Articles